03:50pm 12 November 2026
NEWS
ആദ്യ അറബിക് കരിയർ ഡെവലപ്‌മെന്റ് ഡിപ്ലോമയ്ക്ക് ഖത്തറിൽ തുടക്കം
08/01/2026  09:35 PM IST
nila
ആദ്യ അറബിക് കരിയർ ഡെവലപ്‌മെന്റ് ഡിപ്ലോമയ്ക്ക് ഖത്തറിൽ തുടക്കം

ദോഹ: ഖത്തർ ഫൗണ്ടേഷൻ സ്ഥാപിച്ച ഖത്തർ കരിയർ ഡെവലപ്‌മെന്റ് സെന്റർ (QCDC) മേഖലയിലെ ആദ്യ അറബിക്പോസ്റ്റ്‌ഗ്രാജുവേറ്റ് ഡിപ്ലോമ ആരംഭിച്ചു. എജുക്കേഷൻ സിറ്റിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
EduCluster Finlandയുടെ സഹകരണത്തോടെ രൂപകൽപ്പന ചെയ്തതും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoEHE) അംഗീകാരമുള്ളതുമായ കോഴ്സ്, കമ്മ്യൂണിറ്റി കോളേജ് ഖത്തറുമായി ചേർന്ന് ഖത്തറിനകത്ത് തന്നെ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലും കരിയർ ഗൈഡൻസ് സേവനങ്ങളുടെ ഗുണനിലവാരവും പ്രൊഫഷണൽ നിലവാരവും ഉയർത്തുക എന്നതാണ് ലക്ഷ്യം.
12 മാസ ദൈർഘ്യമുള്ള ഡിപ്ലോമയ്ക്ക് ഏകദേശം 30 ക്രെഡിറ്റുകളും 1,500 പഠന മണിക്കൂറുകളും ഉണ്ടായിരിക്കും. സ്കൂൾ, ഉന്നത വിദ്യാഭ്യാസം, തൊഴിൽ മേഖല തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലന പാതകളും കോഴ്‌സിന്റെ ഭാഗമായിരിക്കും. ആദ്യ ബാച്ചിൽ 20 മുതൽ 40 വരെ ദേശീയ വിദഗ്ധരെ തയ്യാറാക്കാനാണ് പദ്ധതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img